0484 2624270; 9446874819

@  cmcprocell@gmail.com

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധഗണത്തില്‍

2014nove24story

 സിഎംഐ ഭാരതസഭയുടെ വിശിഷ്ട സന്താനങ്ങളായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മ എലുവത്തിങ്കലിനെയും ക്രിസ്തുരാജ തിരുനാളായ ഇന്നലെ രാവിലെ പ്രാദേശിക സമയം 10: 30 നു ക്രിസ്തുവിന്റെ ശിഷ്യപ്രമുഖ നായ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രിക കത്തോലിക്കാസഭയുടെ തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഒപ്പം ഇറ്റലിക്കാരായ ജൊവാനി അന്തോണിയോ ഫെരീന, അമാ ത്തോ റങ്കോണി, നിക്കോള ദ ലോംഗോബാര്‍ഡി, ലുദോവികോ ദ കസോറിയ എന്നിവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. സെന്റ് പീറ്റേഴ്സ് ബസിലിക്ക ചത്വരത്തില്‍ സഭയുടെ രാജകുമാരന്മാരായ കര്‍ദിനാള്‍മാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, പതിനായിരക്കണക്കിനു അല്മായര്‍ എന്നിവരെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രഖ്യാപനം. മാര്‍പാപ്പയുടെ വരവിനു മുമ്പു പ്രവേശനഗാനമായി മലയാളീ ഗായകസംഘം ആകാശമോക്ഷത്തിന്‍ പ്രഭയില്‍… എന്നു തുടങ്ങുന്ന ഗാനം പാടി. ലഘു ജീവചരിത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ടു വാഴ്ത്തപ്പെട്ട ചാവറയച്ചന്‍, വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മ തുടങ്ങി ആറു പേരെയും വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമെന്നു വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ പാപ്പായോടഭ്യര്‍ഥിച്ചു. തുടര്‍ന്നു മാര്‍പാപ്പ തന്റെ ശ്ളൈഹികാധികാരമുപയോഗിച്ച് അവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. അതിനു മുമ്പു സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി. പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്റെ മഹത്വത്തിനുവേണ്ടിയും കത്തോലിക്കാ വിശ്വാ സ ത്തിന്റെ പുകഴ്ചയ്ക്കുവേണ്ടിയും ക്രിസ്തീയ ജീവിതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയും നമ്മുടെ കര്‍ത്താവ് ഈശോമിശിഹായുടെയും അനുഗൃഹീതരായ പത്രോസ്-പൌലോസ് അപ്പസ്തോലന്മാരുടെയും നമ്മുടെയും അധികാരം ഉപയോഗിച്ച്, പക്വമായ പരിചിന്തനത്തിനുശേഷവും ദിവ്യമായ കൃപകൊണ്ടും നമ്മുടെ അനവധി സഹോദരന്മാര്‍ അഭംഗുരം നല്കിയ ആലോചന കൊണ്ടും (പേര്- തിരുക്കുടുംബത്തിന്റെ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ്/ തിരുഹൃദയത്തിന്റെ വാഴ്ത്തപ്പെട്ട എവുപ്രാസ്യ എലുവത്തിങ്കല്‍) വിശുദ്ധനാണ്/വിശുദ്ധയാണ് എന്നു നാം പ്രഖ്യാപിക്കുകയും നിര്‍വചിക്കുകയും ചെയ്തുകൊണ്ട്, അയാള്‍/അവള്‍, സാര്‍വത്രികസഭയില്‍ ഭക്ത്യാദരവോടുകൂടി വണങ്ങപ്പെടണമെന്നു കല്പിച്ചുകൊണ്ട് അയാളെ/അവളെ, വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്നു പ്രഖ്യാപിച്ചാണു മാര്‍പാപ്പ നാമകരണവാചകം അവസാനിപ്പിച്ചത്. അങ്ങനെയാകട്ടെ എന്നര്‍ഥം വരുന്ന ആമ്മേന്‍ ഗായകസംഘാംഗങ്ങളോടൊപ്പം തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തവരും പാടി, മാര്‍പാപ്പയുടെ പ്രഖ്യാപനം സ്വീകരിച്ചു. ഇന്ത്യയില്‍നിന്നു വന്നവര്‍ ദേശീയ പതാക വീശിയും ആര്‍പ്പുവിളിച്ചും കരഘോഷം മുഴക്കിയും രണ്ടു വിശുദ്ധരെക്കൂടി ഭാരതസഭയ്ക്കു ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ചു. തുടര്‍ന്നു സാര്‍വത്രികസഭയുടെ വണക്കത്തിനായി നവവിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയ്ക്കു സമീപമുള്ള പീഠത്തില്‍ പ്രതിഷ്ഠിച്ചു. വിശുദ്ധ ചാവറയച്ചന്റെ തിരുശേഷിപ്പ് വൈസ് പോസ്റുലേറ്റര്‍ ഫാ. ജയിംസ് മഠത്തിക്കണ്ടമാണ് സംവഹിച്ചത്. വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പ് സിഎംസി സുപ്പീരിയര്‍ ജനറല്‍ മദര്‍ സാങ്റ്റയും സംവഹിച്ചു. ചാവറയച്ചന്‍ സ്ഥാപിച്ച മാന്നാനം ആശ്രമത്തിന്റെ പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമ ത്തറ സിഎംഐ, തൃശൂര്‍ സിഎംസി പ്രൊവിന്‍ഷ്യല്‍ മദര്‍ ഓമര്‍ എന്നിവര്‍ കത്തിച്ച മെഴുകുതിരി സംവഹിച്ചു. സിസ്റര്‍ റോസ്മേരി സിഎംസി പൂത്താലം വഹിച്ചു. തുടര്‍ന്നു മാര്‍പാപ്പ ഗ്ളോറിയ സ്തുതിപ്പ് ആരംഭിക്കുകയും വത്തിക്കാന്‍, ഇന്ത്യന്‍ ഗായകസംഘങ്ങളോടൊപ്പം ചത്വരത്തിലുണ്ടായിരുന്ന ലക്ഷക്കണക്കിനു ഭക്തജന ങ്ങള്‍ ഏറ്റുപാടുകയും ചെയ്തു. പിന്നീടു വിശുദ്ധ ഗ്രന്ഥത്തില്‍നിന്നുള്ള വായനകളായിരുന്നു.

വത്തിക്കാനില്‍നിന്ന് ഡോ. ഐസക് ആരിക്കാപ്പള്ളില്‍
Source: http://deepika.com/ucod

Leave a Reply

Your email address will not be published. Required fields are marked *